FANDOM


കാലാനുക്രമണി 2013
Crystal Clear app clock

ജനുവരി 2തിരുത്തുക

 • മഹാരാഷ്ട്രത്തിലെ സോഷ്യലിസ്റ്റ് നേതാവു് കിഷോർ പവാർ അന്തരിച്ചു.

ജനുവരി 3തിരുത്തുക

ബ്രിട്ടൻറെ അധീനതയിലുള്ള തർക്ക പ്രദേശമായ ഫോക്‌ലൻഡ് ദ്വീപ സമൂഹത്തിനായി അർജൻറീന പ്രസിഡന്റ് ക്രിസ്റ്റീന കീർച്നർ വീണ്ടും അവകാശം ഉന്നയിച്ചു.

ജനുവരി 6തിരുത്തുക

നിയന്ത്രണരേഖയിൽ വെടിനിർത്തൽ കരാർ ലംഘിച്ച് രണ്ട് ഇന്ത്യൻ സൈനികരെ പാകിസ്ഥാൻ വധിച്ചു. ഒരു പ്രകോപനവുമില്ലാതെ ഇന്ത്യൻ പോസ്റ്റുകൾക്ക് നേരെ പാകിസ്ഥാൻ ആക്രമണം നടത്തുകയായിരുന്നു.

ജനുവരി 7തിരുത്തുക

 • വത്തിക്കാൻ സിറ്റി: സാമ്പത്തിക പരിഷ്കാരങ്ങൾ നടപ്പാക്കുമ്പോൾ യൂറോപ്പിൽ ഉൾപ്പെടെ സമ്പന്നരും പാവങ്ങളും തമ്മിലുള്ള അന്തരം കുറക്കാൻ ലോകനേതാക്കൾ ശ്രമിക്കണമെന്ന് പോപ് ബെനഡിക്ട് 16ാമൻ ആവശ്യപ്പെട്ടു. നിരപരാധികളായ സിവിലിയന്മാർ ഉൾപ്പെടെ നിരവധിപേർ കൊല്ലപ്പെട്ട സിറിയൻ ആഭ്യന്തര സംഘർഷം അവസാനിപ്പിക്കണമെന്നും വത്തിക്കാനിൽ നടത്തിയ പ്രഭാഷണത്തിൽ പോപ് പറഞ്ഞു. ഭിന്നതക്കു പകരം സമാധാനത്തിൻെറ നഗരമായി ജറൂസലം ഒരു ദിവസം മാറുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. യൂറോപ്യൻ മേഖലയുടെ വികസനത്തിന് ദീർഘവീക്ഷണമുള്ള കടുത്ത തീരുമാനങ്ങൾ എടുക്കണം. ചില രാജ്യങ്ങൾ ഒറ്റക്ക് സാമ്പത്തികമായി മുന്നേറിയേക്കാം. എന്നാൽ, എല്ലാവരും ഒരുമിച്ച് നീങ്ങിയാൽ വളരെയധികം വികസിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ചെറിയ കാലയളവിലെ നേട്ടത്തിനുവേണ്ടിയുള്ള പരീക്ഷണങ്ങൾ നിർത്തണമെന്നും അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു. വിനാശകരമായ മതതീവ്രവാദം നിരവധി ഇരകളെയാണ് സൃഷ്ടിച്ചത്. നൈജീരിയ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ക്രിസ്മസ് ദിനത്തിൽ ഇത്തരം നിരവധി അക്രമങ്ങൾ നടക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ജനുവരി 9തിരുത്തുക

 • ലണ്ടൻ: യൂറോ സോണിൽ തൊഴിലില്ലായ്മ നിരക്കിൽ ഏറ്റവും വലിയ ഉയർച്ച രേഖപ്പെടുത്തി. നവംബറിലെ ഔദ്യാഗിക കണക്കുപ്രകാരം 11.8 ശതമാനമാണ് മേഖലയിലെ തൊഴിലില്ലായ്മ നിരക്ക്.

ഒക്ടോബറിലെ നിരക്കായ 11.7 ശതമാനത്തിൽനിന്ന് നേരിയ വർധനയാണ് മേഖലയിലെ 17 രാജ്യങ്ങളിൽ ഉണ്ടായിരിക്കുന്നത്. അതേസമയം, മേഖലയിലെ മൊത്തം രാജ്യങ്ങളുടെ ശരാശരി നിരക്കായ 10.7 ശതമാനത്തിൽ നവംബറിൽ കാര്യമായ മാറ്റംവന്നിട്ടില്ല.രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സ്പെയിൻ വീണ്ടും മേഖലയിലെ ഏറ്റവും ഉയർന്ന തൊഴിലില്ലായ്മ നിരക്ക് രേഖപ്പെടുത്തി. 26.6 ശതമാനത്തിലേക്കാണ് രാജ്യത്തെ·തൊഴിലില്ലായ്മ നിരക്ക് എത്തിയിരിക്കുന്നത്. 2.6 കോടി ജനങ്ങൾ യൂറോപ്പിൽ തൊഴിൽരഹിതരാണെന്നും പുതിയ കണക്കുകൾ പറയുന്നു.

ജനുവരി 11തിരുത്തുക

 • ഇന്റർനെറ്റ് സ്വാതന്ത്ര്യവാദിയും റെഡിറ്റ്. കോം സ്ഥാപകനും കന്പ്യൂട്ടർ പ്രതിഭയുമായ ആരൺ സ്വാട്സ്(26) ബ്രൂക്ക്‌ലിനിലെ അപ്പാർട്ട്മെന്റിൽ ജീവനൊടുക്കി. സ്വാട്സിന്റെ മരണം ഇന്റർനെറ്റ് കുറ്റങ്ങൾ സംബന്ധിച്ച ചർച്ചകൾക്ക് തുടക്കമിട്ടു.
 • ബ്രിട്ടീഷ് പതാകക്ക് നിയന്ത്രണം ഏർപ്പെടുത്തിയതിനെച്ചൊല്ലി വടക്കൻ അയർലൻറിലെ വിവിധ നഗരങ്ങളിൽ പ്രകടനം നടത്തിയവർ പൊലീസുമായി ഏറ്റുമുട്ടി. വടക്കൻ അയർലൻഡ് തലസ്ഥാനമായ ബെൽഫാസ്റ്റിലെ സിറ്റി ഹാളിൽ വർഷത്തിൽ 18 ദിവസം മാത്രമേ ബ്രിട്ടീഷ് പതാക ഉയർത്താവൂ എന്ന നഗരസഭയുടെ ഉത്തരവിനെ തുടർന്നാണ് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. ഡിസംബർ മൂന്നിന് തീരുമാനം പുറത്തുവിട്ടതു മുതൽ ബെൽഫാസ്റ്റിലും മറ്റ് പ്രമുഖ ഐറിഷ് നഗരങ്ങളിലും ബ്രിട്ടനെ അനുകൂലിക്കുന്ന പ്രൊട്ടസ്റ്റൻഡ് വിഭാഗം തെരുവുകളിൽ പ്രതിഷേധ പ്രകടനങ്ങൾ തുടരുകയാണ്.
 • ദൽഹിയിൽ പെൺകുട്ടിയെ കൂട്ടമാനഭംഗത്തിനിരയാക്കിയവർക്ക് കൂടുതൽ ശിക്ഷ നൽകാൻ യു.എൻ വനിതാസഭ (യു.എൻ വിമൻ) അധ്യക്ഷ മിഷേലെ ബാഷ്ലറ്റ് ആഹ്വാനം ചെയ്തു. ഇത്തരം കുറ്റങ്ങൾ ഒരിക്കലും പൊറുപ്പിക്കില്ലെന്ന സന്ദേശം സർവ കുറ്റവാളികളെയും ബോധ്യപ്പെടുത്തുന്ന താക്കീതാകാൻ പര്യാപ്തമായ ശിക്ഷയായിരിക്കണം പ്രതികൾക്ക് നൽകേണ്ടതെന്നും അവർ നിർദേശിച്ചു. സ്ത്രീ അവകാശങ്ങളെ സംബന്ധിച്ച ബോധവത്കരണ പരിപാടികൾക്കായി നൈജീരിയയിലെത്തിയതായിരുന്നു അവർ.

ജനുവരി 13തിരുത്തുക

 • ഈജിപ്തിലെ മുൻ ഏകാധിപതി ഹൊസ്നി മുബാറകിനെതിരായ കേസിൽ പുനർവിചാരണ നടത്താൻ കോടതി അനുമതി നൽകി. ജീവപര്യന്തം തടവിനെതിരെ മുബാറക് സമർപ്പിച്ച ഹരജി സ്വീകരിച്ചാണ് ഈജിപ്തിലെ പരമോന്നത കോടതിയുടെ ഉത്തരവ്.

മൂന്ന് ദശകത്തിലേറെ നീണ്ട മുബാറകിൻെറ ഏകാധിപത്യ ഭരണത്തിനെതിരെ പ്രക്ഷോഭം നയിച്ച നൂറുകണക്കിന് ജനാധിപത്യ പോരാളികളെ കൊലപ്പെടുത്തിയെന്ന കേസിലാണ് കഴിഞ്ഞ ജൂണിൽ കൈറോ ക്രിമിനൽ കോടതി അദ്ദേഹത്തിനും ആദ്ലിക്കും ജീവപര്യന്തം തടവ് വിധിച്ചത്. 84കാരനായ മുബാറകിനെതിരായ പ്രക്ഷോഭത്തിനിടെ 800ഓളം പേർ കൊല്ലപ്പെട്ടതായാണ് കണക്ക്.

 • ഭീകരവിരുദ്ധ പോരാട്ടത്തിൻെറ ഭാഗമായി വിമതർക്ക് നേരെയുള്ള വ്യോമാക്രമണം ഫ്രാൻസ് പുനരാരംഭിച്ചു. ആക്രമണം മൂന്നുദിവസമായി തുടരുന്നതായി ഫ്രഞ്ച് പ്രതിരോധ മന്ത്രി ജീന വേസ് ലെ ഡ്രൈൻ പറഞ്ഞു. അതിനിടെ, ആഫ്രിക്കൻ രാജ്യങ്ങളായ മാലിയിലും സോമാലിയയിലും ഫ്രഞ്ച് സൈനിക നടപടി തുടരുന്ന സാഹചര്യത്തിൽ സർക്കാർ സ്ഥാപനങ്ങളിലും പൊതുയാത്രാസംവിധാനങ്ങളിലും സുരക്ഷ വർധിപ്പിക്കാൻ പ്രസിഡൻറ് ഫ്രാങ്സ്വാ ഓലൻഡ് ഉത്തരവിട്ടു.

ഭീകര വിരുദ്ധപോരാട്ടത്തിനിടെ എല്ലാ മുൻകരുതലുകളുമെടുക്കണമെന്നതിനാലാണ് ഈ നടപടിയെന്ന് പ്രസിഡൻറ് വിശദീകരിച്ചു. കഴിഞ്ഞദിവസം സോമാലിയയിൽ പോരാളികൾ തട്ടിക്കൊണ്ടുപോയി തടവിൽ പാർപ്പിച്ച ഫ്രഞ്ചുകാരനെ രക്ഷിക്കാനുള്ള സൈന്യത്തിൻെറ ശ്രമം പരാജയപ്പെടുകയും ഏറ്റുമുട്ടലിനിടെ രണ്ട് ഫ്രഞ്ച് സൈനികരടക്കം 19 പേർ കൊല്ലപ്പെടുകയും ചെയ്തിരുന്നു. മാലിയിൽ ദക്ഷിണ പ്രവിശ്യകൾ ലക്ഷ്യമാക്കി നീങ്ങുന്ന വിമതസേനക്കു മുന്നിൽ പിടിച്ചു നിൽക്കാനാകാതെ സൈന്യത്തിന് പ്രധാന നഗരത്തിൻെറ നിയന്ത്രണം നഷ്ടമായതിനെ തുടർന്ന് ഇവിടെ ഫ്രഞ്ച് സൈന്യം നിലയുറപ്പിച്ചിരിക്കുകയാണ്.

 • സ്വവർഗ വിവാഹം നിയമവിധേയമാക്കാനുള്ള ഫ്രഞ്ച് സർക്കാർ നീക്കത്തിനെതിരെ തലസ്ഥാനമായ പാരീസിൽ ലക്ഷങ്ങൾ പങ്കെടുത്ത പ്രതിഷേധ റാലി. രാജ്യത്തിന്റെവിവിധ ഭാഗങ്ങളിൽനിന്നെത്തിയ സമരക്കാരുടെ എണ്ണം മൂന്നര ലക്ഷത്തിനടുത്തു വരുമെന്നാണ് പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ട്. 1984ൽ നടന്ന വിദ്യാർഥി പ്രക്ഷോഭത്തിന് ശേഷം ഇതാദ്യമായാണ് പാരീസിൽ ഇത്രയും ആളുകൾ ഒരു സമരത്തിൽ പങ്കെടുക്കുന്നത്.

ജനുവരി 14തിരുത്തുക

 • ശ്രീലങ്കയിൽ ചീഫ് ജസ്റ്റിസ് സ്ഥാനത്തുനിന്ന് ഷിറാനി ഭണ്ഡാരനായകെയെ നീക്കിയതിനെതിരെ ആഗോള തലത്തിൽ എതിർപ്പുനിലനിൽക്കെ, പുതിയ ചീഫ് ജസ്റ്റിസായി മോഹൻ പെയ്രിസ് സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റു.ഷിറാനിയെ ഇംപീച്ച് ചെയ്തുള്ള പാർലമെൻറ് തീരുമാനത്തിന് ഞായറാഴ്ച പ്രസിഡൻറ് മഹീന്ദ രാജപക്സെ അംഗീകാരം നൽകിയിരുന്നു.പ്രധാനപ്പെട്ട സാമ്പത്തിക ബിൽ പാർലമെൻറിൽ കൊണ്ടുവന്നതിനെതിരെ ഷിറാനി ചീഫ് ജസ്റ്റിസായിരിക്കെ നടത്തിയ റൂളിങ്ങാണ് ഭരണകൂടത്തെ പ്രകോപിപ്പിച്ചത്.ബിൽ ദേശീയ പാർലമെൻറിൽ അവതരിപ്പിക്കുന്നതിനു മുമ്പ് പ്രവിശ്യാ കൗൺസിലിൽ അവതരിപ്പിച്ച് അംഗീകാരം നേടിയെടുക്കണമെന്നായിരുന്നു റൂളിങ്.

സെപ്റ്റംബർ മുതലാണ് ശ്രീലങ്കയിൽ ഭരണകൂടവും നീതിന്യായവ്യവസ്ഥയും തമ്മിലുള്ള ഭിന്നത ഉടലെടുത്തത്. ഭരണകൂടം നീതിന്യായ വ്യവസ്ഥയിൽ ഇടപെടുന്നതിനെതിരെ ജുഡീഷ്യൽ സർവീസ് കമീഷൻ പരസ്യപ്രസ്താവനയും ഇറക്കിയിരുന്നു.

 • സിംഗപ്പൂർ പാർലമെൻറിലെ പ്രഥമ വനിതാ സ്പീക്കറായി ഇന്ത്യൻ വംശജ ഹലീമ യഖൂബ് ചുമതലയേറ്റു. അവിഹിതബന്ധത്തിൻെറ പേരിൽ മുൻ സ്പീക്കർ മൈക്കൽ പാമർ രാജിവെച്ച ഒഴിവിലാണ് 58കാരിയായ ഹലീമ തെരഞ്ഞെടുക്കപ്പെട്ടത്. ഭരണകക്ഷിയായ പീപ്ൾസ് ആക്ഷൻ പാർട്ടി അംഗമായ ഹലീമയെ പ്രധാനമന്ത്രി ലീ സിയൻ ലൂംഗാണ് സ്പീക്കർ സ്ഥാനാർഥിയായി നാമനിർദേശം ചെയ്തത്.
 • പശ്ചിമാഫ്രിക്കൻ രാജ്യമായ മാലിയിൽ വിമതർക്കെതിരായ ഫ്രഞ്ച് സൈന്യത്തിൻെറ നടപടിയെ

യു.എൻ രക്ഷാസമിതിയിലെ മുഴുവൻ അംഗങ്ങളും പിന്തുണച്ചതായി ഫ്രാൻസിൻെറ യു.എൻ അംബാസഡർ റോഡ് ആരോഡ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.മാലിയിലെ ആഫ്രിക്കൻ സേനയുടെ വിന്യാസം ദ്രുതഗതിയിലാക്കാൻ യു.എൻ സെക്രട്ടറി ജനറൽ ബാൻ കി മൂൺ ആവശ്യപ്പെട്ടു. മാലിയിൽ സമാധാനം പുന സ്ഥാപിക്കാൻ സൈനിക ഇടപെടൽ സഹായിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. 30,000ത്തിലേറെ ആളുകൾ സംഘർഷ പ്രദേശങ്ങളിൽനിന്ന് പലായനം ചെയ്തതായി യു.എൻ റിപ്പോർട്ടുണ്ട്. പലായനം ചെയ്യുന്നവരെ വിമതർ തടയുന്നതായി യു.എൻ കുറ്റപ്പെടുത്തി. അതിനിടെ, കഴിഞ്ഞദിവസത്തെ വ്യോമാക്രമണം ലക്ഷ്യം കണ്ടതായി ഫ്രഞ്ച് പ്രസിഡൻറ് ഫ്രാങ്സ്വാ ഓലൻഡ് പറഞ്ഞു. മാലിയിൽ കൂടുതൽ സേനയെ വിന്യസിക്കുമെന്ന് അദ്ദേഹം അറിയിച്ചു. 30ഓളം ആയുധ ടാങ്കുകളും ഒരു ഹെലികോപ്റ്ററും മാലിയിലെത്തിയിട്ടുണ്ട്.പട്ടാളത്തിൻെറ കനത്ത ആക്രമണങ്ങൾക്കിടെ കഴിഞ്ഞദിവസം മാലിയിലെ ദിയബാലി നഗരം വിമതർ പിടിച്ചെടുത്തിരുന്നു. ഇത് ഫ്രാൻസിന് കനത്ത തിരിച്ചടിയായാണ് വിലയിരുത്തപ്പെടുന്നത്. ദിയബാലിക്കടുത്തുള്ള കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ഞായറാഴ്ച ഫ്രഞ്ച് പട്ടാളം നടത്തിയ വ്യോമാക്രമണത്തിനെതിരെ വിമതർ ശക്തമായി തിരിച്ചടിക്കുകയായിരുന്നു. മാലിയുടെ വടക്കും കിഴക്കുമുള്ള മേഖലകളിൽനിന്ന് തലസ്ഥാനമായ ബമകോയിലേക്ക് വിമതനീക്കം തടയാൻ വെള്ളിയാഴ്ചയാണ് ഫ്രാൻസിൻെറ സഹായത്തോടെയുള്ള സൈനിക നടപടി തുടങ്ങിയത്. കിഴക്കൻ മേഖല നിയന്ത്രണത്തിൽ കൊണ്ടുവരാനായെങ്കിലും പടിഞ്ഞാറ് വൻ ചെറുത്തുനിൽപ് നേരിടുന്നതായി ഫ്രഞ്ച് പ്രതിരോധമന്ത്രി യീസ് ലേ ഡ്രയൻ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.

ജനുവരി 15തിരുത്തുക

 • തുടർച്ചയായി വെടിനിർത്തൽ കരാർ ലംഘിച്ചതിനാൽ പാകിസ്താനോട് പഴയ നിലപാട് തുടരാനാവില്ലെന്ന് പ്രധാനമന്ത്രി മൻമോഹൻ സിങ് പറഞ്ഞു. ഒരിക്കലും അംഗീകരിക്കാൻ കഴിയാത്ത കാര്യങ്ങളാണ് സംഭവിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഫ്‌ളാഗ് മീറ്റിങിനുശേഷവും പാകിസ്താൻ വെടിനിർത്തൽ കരാർ ലംഘിച്ച പശ്ചാത്തലത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
 • പാക് പ്രധാനമന്ത്രി രാജാ പർവേസ് അശ്റഫിനെതിരെ സുപ്രീംകോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. നേരത്തെ ഫെഡറൽ മന്ത്രിസഭയിൽ അംഗമായിരിക്കെ, ഉണ്ടായ അഴിമതി ആരോപണങ്ങളുമായി ബന്ധപ്പെട്ടാണ് അറസ്റ്റ് വാറണ്ട്. പർവേസ് അശ്റഫിനോട് നാളെ പരമോന്നത കോടതിയിൽ ഹാജരാകാനും നിർദേശിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയെ കൂടാതെ വൈദ്യുത വകുപ്പുമായി ബന്ധപ്പെട്ട മന്ത്രിമാരും ഉദ്യോഗസ്ഥരും ഉൾപെടെ 15 പേർക്കെതിരെയും അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. സംഭവം അന്വേഷിച്ച നാഷണൽ അക്കൗണ്ടബിലിറ്റി അതോറിറ്റി പ്രധാനമന്ത്രിക്കെതിരെ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഈ വാറണ്ടിനെതിരെ പ്രതികൾ സുപ്രീംകോടതിയിൽ സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടാണ് പുതിയ ഉത്തരവ്. പ്രധാനമന്ത്രിയ്‌ക്കെതിരായ അറസ്റ്റ് വാർത്ത പുറത്തുവന്നതോടെ പ്രധാനമന്ത്രിയുടെ വസതിയ്ക്ക് മുന്നിൽ നൂറ്കണക്കിന് പേരാണ് പ്രകടനം നടത്തിയത്. വൈദ്യുതി പ്ലാന്റ് സ്ഥാപിക്കാൻ ഊർജ്ജ, ജല മന്ത്രിയായിരിക്കെ ഒൻപതു കമ്പനികൾക്ക് വഴിവിട്ട് അനുമതി നൽകിയതിലൂടെ 22,000 കോടി പാക്ക് രൂപയാണ് മന്ത്രിയും കൂട്ടരും തട്ടിയതെന്നാണ് നാഷണൽ അക്കൗണ്ടബിലിറ്റി അതോറിറ്റിയുടെ കണ്ടെത്തൽ. സുപ്രീംകോടതി വിധി പുറത്തുവന്ന സാഹചര്യത്തിലും രാജാ പർവേസ് അഷറഫിനെ പ്രധാനമന്ത്രി സ്ഥാനത്തു നിന്ന് ഇതുവരെ അയോഗ്യനാക്കിയിട്ടില്ല.

തിരുത്തുക